മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ രാമപുരത്ത് 2008 ൽ ഗ്ലോബൽ എഡ്യൂക്കേഷൻ ആൻഡ് മാനേജ്‌മൻറ്റ് സ്റ്റഡീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിൽ സ്ഥാപിതമായ ജെംസ് ആർട്സ് & സയൻസ് കോളേജ് സംസ്ഥാനത്ത് സഹകരണ മേഖലയിലെ ഏറ്റവും വലിയ കോളേജായി പ്രവർത്തിച്ചു വരുന്നു. 14 ഡിഗ്രി കോഴ്സുകളിലും 6 പി.ജി കോഴ്സകളിലുമായി 2000-ത്തിൽ അധികം വിദ്യാർത്ഥികൾ ഈ കോളേജിൽ പഠിക്കുന്നു.

കോളേജിൽ 5000 സ്ക്വയർ ഫീറ്റിൽ മൂന്നു നിലകളിലായി പുതുതായി നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ ലൈബ്രറി & റിസർച്ച് സെൻറ്റർ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ബഹു. സഹകരണ വകുപ്പ് മന്ത്രി ശ്രീ .വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു . പ്രസ്തുത ചടങ്ങിൽ കോളേജ് ചെയർമാനും മങ്കട എം എൽ എ യുമായ ശ്രീ മഞ്ഞളാം കുഴി അലി അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു . എം.എൽ.എ മാരും, വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തികളും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp