സമൂഹത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ വിദ്യാർത്ഥി സമൂഹം കർമ്മനിരതരായി രംഗത്തിറങ്ങണമെന്ന ലക്ഷ്യത്തോടെ മൗലാനാ കോളേജ് ഓഫ് ഫാർമസിയിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു .ലഹരി കച്ചവടം മുഖേന ലഭിക്കുന്ന ലാഭവിഹിതത്തെക്കാൾ മാരകമായ നഷ്ടമാണ് സമൂഹത്തിനു വരുത്തിവെക്കുന്നതെന്ന് സർക്കാർ തിരിച്ചറിയണമെന്നും ആഘോഷങ്ങളുടെ മറവിൽ ലഹരിമാഫിയ വളരുന്നത് ഗൗരവപൂർവ്വം കാണണമെന്നും അവർ അഭിപ്രായപ്പെട്ടു . ലഹരിവിരുദ്ധ സെമിനാർ മുൻ ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങ് ഉദ്ഘാടനം ചെയ്തു.
മൗലാനാ കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ ഡോ. കെ.പി മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.പി.പി നസീഫ്, ഹരികുമാർ , കെ അബ്ദുൽ വാജിദ്. എന്നിവർ സംസാരിച്ചു.