കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർസെക്കണ്ടറി സ്ക്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപികമാരും വിദ്യാർത്ഥിനികളും ഒരുക്കിയ മെഗാ തിരുവാതിര ഓണാഘോഷത്തെ വേറിട്ടതാക്കിമാറ്റി. കുട്ടികൾക്ക് വേണ്ടി നടത്തിയ കായിക മത്സരങ്ങളും, പി.ടി.എയും അധ്യാപകരും തമ്മിൽ നടത്തിയ വടംവലി മത്സരവും കുട്ടികൾക്ക് പുത്തൻ ഉണർവ് നൽകുന്നതായിരുന്നു. രക്ഷിതാക്കളുടെ സഹകരണത്തോടെ ഓണസദ്യ ഒരുക്കി . ശിങ്കാരിമേളത്തിൻ്റെ താളത്തിനൊത്ത് വിദ്യാർത്ഥിനികൾ ചുവടുവെച്ചതും വസ്ത്രവിധാനത്തിലെ വൈവിധ്യതയും ഓണാഘോഷം അവിസ്മരണീയമാക്കി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp