അഭ്രപാളികളിൽ മാത്രം കണ്ടു പരിചയിച്ച സിനിമ താരങ്ങളും സിനിമാ സീരിയൽ കോമഡി താരങ്ങളും നടക്കാവ് സ്കൂളിലെത്തിയത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. സിനിമാരംഗത്തെ അതികായനായ ഭരത് സുരേഷ്ഗോപി ,മിഥുൻ രമേശ്, മ്യൂസിക് ഡയറക്ടർ ശ്രീനാഥ്, കോമഡി താരങ്ങളായ കണ്ണൻ ,ശശാങ്കൻ, സിനിമാരംഗത്തെ അണിയറ പ്രവർത്തകർ എന്നിവരെ ബേന്‍റ് മേളത്തിൻ്റെ അകമ്പടിക്കൊപ്പം ഹർഷാരത്തോടെയാണ് കുട്ടികൾ സ്വീകരിച്ചത്. സ്കൂളിലെ ഫുട്ബോൾ താരങ്ങളെ ഓരോരുത്തരെയായി സുരേഷ് ഗോപിയും സംഘവും പരിചയപ്പെട്ടതും കുട്ടികൾക്ക് വേറിട്ട അനുഭവമായി. നടക്കാവ് സ്കൂളിൻ്റെ സ്കൂൾ കലോത്സവം മൽഹാറിൻ്റെ ലോഗോ പ്രകാശനവും സുരേഷ് ഗോപി നിർവഹിച്ചു. ഹെഡ്മാസ്റ്റർ സന്തോഷ് ടി., പ്രിൻസിപ്പൽ ബാബു, പി.ടി.എ.പ്രസിഡന്‍റ് സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി .കുട്ടികൾക്ക് ഒരുപിടി മായാത്ത ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാണ് സുരേഷ് ഗോപിയും താരങ്ങളും നടക്കാവിനോട് വിട പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp