അസാപിൻ്റെ സഹകരത്തോടുകൂടി ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി ഓറിയൻ്റെഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കരിയർ ഗൈഡൻസ് & പ്ലെയ്‌സ്‌മെന്‍റ് സെല്ലും അസാപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടി കോളേജ് പ്രിൻസിപ്പാൾ ബിഷാറ എം ഉത്‌ഘാടനം ചെയ്‌തു. കരിയർ ഗൈഡൻസ് & പ്ലെയ്‌സ്‌മെന്‍റ് സെൽ കോഡിനേറ്റർ നമീർ എം സ്വാഗതം ആശംസിച്ചു. സെപ്റ്റംബർ 26, 28,29 എന്നീ തീയ്യതികളിലായി നടന്ന പരിപാടിയിൽ ജില്ലയിൽനിന്നുള്ള അസാപിൻ്റെ ആറ് എക്സികുട്ടീവ് ട്രൈനേഴ്‌സ് വിവിധ സെഷനുകൾ കൈകാര്യം ചെയ്‌തു. ഒൻപത് ഡിപ്പാർട്മെന്‍റ്കളിൽ നിന്നും 400 ൽ അധികം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp