പുറമണ്ണൂർ മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പി ജി വിദ്യാർത്തികൾക്കുള്ള പ്രവേശനോത്സവം നടത്തി.കോളേജിലെ പി ജി കോമേഴ്‌സ് ഡിപ്പാർട്മെന്‍റ്  നടത്തിയ പരിപാടി രാവിലെ 10 മണിക്ക് പ്രാർത്ഥനയോട് കൂടി ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ :മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു.കോളേജ് വിദ്യാർത്ഥി തമന്ന സ്വാഗത പ്രസംഗം നടത്തിയ പരിപാടിയിൽ അദ്ധ്യാപകൻ നിഖിൽ അധ്യക്ഷ പ്രസംഗം നിർവ്വഹിച്ചു. അധ്യാപകരായ റഫീഖ്,സാബു, ദനീഷ്,വിജയകുമാരി,സറീന എന്നിവർ അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികൾ അധ്യാപകരുമായി സംവദിക്കൽ ചടങ്ങും മറ്റു മത്സര കളികളും നടത്തി.കോളേജ് വിദ്യാർത്ഥി അശ്വതി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp