മൗലാന കോളേജ് ഓഫ് ഫാർമസിയിൽ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. ആരോഗ്യ സർവ്വകലാശാല ഫാർമസ്യൂട്ടിക്കൽ സയൻസ് ഡീൻ ഡോ ആർ എസ് രാജശ്രീ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ പി മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. മൗലാന ഇൻസ്റ്റിറ്റ്യൂഷൻ അഡ്മിനിസ്ട്രേറ്റർ കെ. ചന്ദ്രശേഖരൻ , വൈസ് പ്രിൻസിപ്പൽ ഡോ. പി പി നസീഫ്, ഡോ. സി മുഹാസ് , ഷൈൻ സുദേവ്, ഡോ. സുജിത് തോമസ്, ഡോ. ഇൽയാസ് യു.കെ, അബ്ദുൽ വാജിദ് കെ. എന്നിവർ സംസാരിച്ചു. ബിഫാം അവസാന വർഷ പരീക്ഷയിൽ ഒന്നാം റാങ്കും രണ്ടാം റാങ്കും നേടിയ ശ്വേത ജി കൃഷ്ണൻ , സിക്കന്ദർ എന്നിവരെ സ്വർണ്ണ മെഡൽ നൽകി ആദരിച്ചു. ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്‍റ്  ആയി മുഹമ്മദ് മുസ്തഫ പി ടി യെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp