ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി മലപ്പുറം ഗവ. ബോയ്‌സ് എച്ച്.എസ്.എസിൻ്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ വിളംബര ജാഥ സംഘടിപ്പിച്ചു… ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലേക്കെത്തിക്കുന്നതിനായി വിദ്യാലയം ഏറ്റെടുത്ത ‘ലഹരി വിരുദ്ധ സന്ദേശവുമായി വീട്ടകങ്ങളിലേക്ക്’ എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ജാഥ സംഘടിപ്പിച്ചത്.. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഈ ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി, ഫ്‌ലാഷ് മോബ്, കോര്‍ണര്‍ യോഗങ്ങള്‍, ലഹരിക്കെതിരെ മാജിക് ബോധവല്‍ക്കരണം, ലഘുലേഖ വിതരണം, വിദ്യാര്‍ത്ഥി മതില്‍, ജനകീയ സദസ്സ്എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. വിളംബര ജാഥ പ്രിന്‍സിപ്പല്‍ പി. കൃഷ്ണദാസ് ഫ്‌ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡന്റ് ഫസല്‍ പി.എം, പ്രധാനാധ്യാപകന്‍ മുഹമ്മദ് അഷ്‌റഫ്.ടി, ഉസ്മാന്‍ എം, ഗിരീഷ് പി, ആബിദലി ഇ , മുരളീധരന്‍ വി.ടി, ബെനഡിക്ട് .ജെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp