ഒക്ടോബർ 17 18 19 തീയതികളിലായി എടരിക്കോട് PKMM ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വേങ്ങര ഉപജില്ല ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.
ലോഗോ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് MK റഫീഖ പ്രകാശനം ചെയ്തു.
സാമൂഹ്യ , ഗണിതശാസ്ത്ര, പ്രവർത്തി പരിചയ ഐടി മേളകളിലായി
10 ഗ്രാമപഞ്ചായത്ത് പരിധിയിലെ 140 സ്കൂളുകളിൽ നിന്ന് പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി , വെക്കേഷൻ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 2000 ത്തിലേറെ പ്രതിഭകളാണ് ശാസ്ത്രമേളയിൽ മാറ്റുരക്കുന്നത്.
പ്രകാശന കർമ്മത്തിൽ വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ PK ബാലഗംഗാധരൻ ,
ജനറൽ കൺവീനർ K മുഹമ്മദ് ഷാഫി,
പബ്ലിസിറ്റി കൺവീനർ KP അബ്ദുറഹിമാൻ ,
സംഘാടക സമിതി കോർഡിനേറ്റർ PM ആശിഷ്,
K ഷാജി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp