ദേശീയ തപാല്‍ ദിനത്തില്‍ തപാല്‍ സ്റ്റാമ്പുകളുടെ ചരിത്രം കണ്ടറിഞ്ഞ് പുകയൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. സ്റ്റാമ്പുകള്‍ പുറത്തിറക്കുന്ന ഫസ്റ്റ് ഡേ കവറുകള്‍, ആദ്യ കാല തിരുവിതാംകൂര്‍ കൊച്ചിന്‍ ഭരണകാലത്തെ കോര്‍ട്ട് ഫീ സ്റ്റാമ്പ്, ആറുകാശിൻ്റെ തിരുവിതാംകൂര്‍ അഞ്ചല്‍ സ്റ്റാമ്പ്, ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാമ്പ്, കേരള നിയമസഭയുടെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാമ്പ്, വൈക്കം മുഹമ്മദ് ബഷീര്‍, കുമാരനാശാന്‍, രാമാനുജന്‍, എ.കെ.ജി, ലെനിന്‍, ചാള്‍സ് ഡാര്‍വിന്‍, ശിഹാബ് തങ്ങള്‍ തുടങ്ങിയ പ്രഗത്ഭ വ്യക്തികളുടെ സ്റ്റാമ്പുകള്‍, ഇന്ത്യയിലെ വിഖ്യാത സംഗീതജ്ഞര്‍, ലെജന്‍ഡ്രി ഹീറോയിന്‍സ് ഓഫ് ഇന്ത്യ തുടങ്ങി വൈവിധ്യമാര്‍ന്ന സ്റ്റാമ്പുകളുടെ പ്രദര്‍ശനം കുരുന്നുകള്‍ക്ക് നവ്യാനുഭവമായി. അധ്യാപകരായ എ.കെ സാക്കിര്‍, കെ.സഹല, ഷഹന, കെ.റജുല, ഇ.രാധിക, പി.വി ത്വയ്യിബ എന്നിവര്‍ നേതൃത്വം നല്‍കി.