നെഹ്‌റു യുവ. കേന്ദ്രയും ഗവണ്മെന്‍റ് കോളേജ് മലപ്പുറവും സംയുക്തമായി സംഘടിപ്പിച്ച യുവ ഉത്സവ് 2022 മലപ്പുറം ഗവണ്മെന്റ് കോളേജിൽ   സ്പോർട്സ് വകുപ്പ് മന്ത്രി  ശ്രീ. V അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു .

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കള്‍ മുന്‍കൈയെടുക്കണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. നെഹ്റു യുവകേന്ദ്രയുടെ ‘യുവ ഉത്സവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാമൂഹിക സേവന രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. സംസ്ഥാനത്തെ യുവാക്കളാണ് സാമൂഹിക സേവനത്തില്‍ മുന്നിലുള്ളത്. കോവിഡ് സമയത്തും പ്രളയസമയത്തുമെല്ലാം ഇത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ലഹിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി പറഞ്ഞു. നെഹ്റു യുവകേന്ദ്ര സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ.കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്രയും മലപ്പുറം ഗവ. കോളജ് എന്‍.എസ്.എസ് യൂനിറ്റും സംയുക്തമായാണ് യുവ ഉത്സവ് സംഘടിപ്പിച്ചത്. സ്വതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാജ്യമെങ്ങും ഇത്തരത്തില്‍ മത്സരങ്ങള്‍ നടത്തുന്നുണ്്. സംവാദം, ചിത്രരചന, കവിതാരചന, മൊബൈല്‍ ഫോട്ടോഗ്രഫി, നാടന്‍ സംഘനൃത്തം, പ്രസംഗ മത്സരം തുടങ്ങിയവയാണ് പരിപാടിയുടെ ഭാഗമായി നടത്തിയത്.
ജില്ലാ യൂത്ത് കോഡിനേറ്റര്‍ പി.ഉണ്ണികൃഷ്ണന്‍, മലപ്പുറം ഗവ. കോളജ് പ്രിന്‍സിപ്പല്‍ കെ.കെ ദാമോദരന്‍, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ ബബിത മൂഴിക്കല്‍, എന്‍വൈകെ അക്കൗണ്ടന്‍റ് അസ്മാബി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp