വായുസേനയിലെ ജോലി സാധ്യതകളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി ഡിസ്ട്രിക്റ്റ് എംപ്ലോയിമെന്റ് ഓഫീസിന്റെ വി.ജി. യൂനിറ്റുമായി കൂടി ചേർന്ന് സംഘടിപ്പിച്ച ഓൺലൈൻ വെബിനാർ ഒക്ടോബർ 10 ന് കാരപ്പറമ്പ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഡിസ്ട്രിക്റ്റ് എംപ്ലോയിമെന്റ് ഓഫീസർ ശ്രീ.പി.രാജീവൻ അധ്യക്ഷത വഹിച്ചു. എംപ്ലോയിമെന്റ് ഓഫീസർ ശ്രീ. വിനോദ് കുമാർ ടി.പി സ്വാഗത പ്രസംഗം പറഞ്ഞു. വിങ് കമാൻറ്റർ ആനന്ദ് ഡുബെ , സെർഗെന്റ് ദിനേശ് സ്വാമി, കോർപ്പൊറൽ ഷെറിൻ പി.കെ എന്നിവർ വായുസേനയെ കുറിച്ചും , അതിൽ ചേരാനുള്ള യോഗ്യതയെ കുറിച്ചും , ഉപരിപഠനത്തിനുള്ള സാധ്യതകളെ കുറിച്ചും വിപുലമായ ക്ലാസ്സ് നടത്തി , കുട്ടികളുടെ സംശയങ്ങൾ നിവാരണം ചെയ്തു കൊടുത്തു. പ്രിൻസിപ്പൽ ശ്രീ. മനോജ് കെ.പി., ഇംഗ്ലീഷ് അധ്യാപകൻ സുജിത്ത് സാർ എന്നിവർ നന്ദി പറഞ്ഞു. കരിയർ ഗൈഡൻസ് ഇൻ ചാർജ് – ബൈജു ടീച്ചർ, നിജീഷ് സാർ ,സൂര്യ ടീച്ചർ എന്നിവർ വേദിയിൽ പങ്കു ചേർന്നു

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp