നടക്കാവ് ഗവൺമന്‍റ്  ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം മൽഹാർ 2022 – അതിവിപുലമായ രീതിയിൽ നടന്നു. കോവിഡ് തീർത്ത അടച്ചിടലിന് ശേഷം നടന്ന കലോത്സവമായതുകൊണ്ട് ആവേശത്തോടെയാണ് കുട്ടികൾ മേളയിൽ പങ്കാളികളായത്.പൂർവവിദ്യാർത്ഥിനിയും കലാകാരിയുമായി ശ്രീലക്ഷ്മി ഉദ്ഘാടന കർമ്മം നിർവഹിച്ചത് കുട്ടികൾക്ക് പുത്തൻ അനുഭവമായി. സിനിമാരംഗത്തും എം ഐ ടി മൂസ , മറിമായം തുടങ്ങി ഒട്ടനവധി കോമഡി സീരിയലിലൂടെയും ജനഹൃദയം പിടിച്ചടക്കിയ വിനോദ് കോവൂരിൻ്റെ സാന്നിധ്യം കലോത്സവത്തിന് മാറ്റുകൂട്ടി. ജീവിതാനുഭവങ്ങളിലൂടെയുള്ള രസകരമായ സംസാരവും , പാട്ടുപാടിയും , ചുവടുവെച്ചും , കുട്ടികളിലേക്ക് ഇറങ്ങിയപ്പോൾ അത് കുട്ടികൾക്ക് വേറിട്ട അനുഭവമായി.
ഹെഡ്മാസ്റ്റർ
ടി .സന്തോഷിന്റെ നേതൃത്വത്തിൽ ടീച്ചേഴ്സ് ഒരുക്കിയ ഗാനങ്ങൾ ഹർഷാരവത്തോടെയാണ് കുട്ടികൾ സ്വീകരിച്ചത് .ഉദ്ഘാടന ചടങ്ങിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ടി.സന്തോഷ് ,VHSE പ്രിൻസിപ്പൽ doctor ജലൂഷ് , ഹയർസെക്കൻഡറി പ്രിൻസിപ്പൽ sri ബാബു സാർ , പിടിഎ പ്രസിഡണ്ട് സുനിൽ, മാതൃസംഗമം ചെയർപേഴ്സൺ ഷിംല, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹാഷിഫ് സാർ , sumi midhun എന്നിവർ സംസാരിച്ചു. കലോത്സവത്തിൻ്റെ ഭാഗമായുള്ള അറബി സാഹിത്യോത്സവം, സംസ്കൃതോത്സവം ഉൾപ്പെടെ മൂന്ന് ദിവസം ആറു വേദികളിലായിട്ടാണ് മത്സരങ്ങൾ നടന്നത്. നേരത്തെ സുരേഷ്ഗോപി സ്കൂളിലെത്തി കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം നടത്തിയത് കുട്ടികൾക്ക് വേറിട്ടൊരാനുഭവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp