കുടുംബശ്രീ ജില്ലാമിഷൻ്റെ സഹകരണത്തോടെ കൊണ്ടോട്ടി നഗരസഭ ബഡ്‌സ് സ്കൂളിലെ വിദ്യാർഥികൾ നിർമിക്കുന്ന ഉൽപന്നങ്ങൾ വിപണനം ചെയ്യാനായി കനിവ് ട്രസ്റ്റ്‌ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം കൊണ്ടോട്ടി താലൂക്ക് ഹോസ്പിറ്റലിൽ നഗരസഭ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹ്‌റാബി നിർവഹിച്ചു.
ആവശ്യമുള്ള സാധനങ്ങളെടുത്ത് അതിൻ്റെ വിലയോ ഇഷ്ടമുള്ള തുകയോ നൽകുന്ന സെൽഫ് സർവീസ് സംവിധാനത്തിലാണ് ഷോപ്പ് പ്രവർത്തിക്കുന്നത്. ഓരോ ഉൽപന്നങ്ങളുടെ വിലകൾ അതിൻ്റെ കള്ളികളിൽ രേഖപെടുത്തിയിട്ടുണ്ട്. ഉത്പന്നം എടുത്ത ശേഷം നിശ്ചിത തുകയോ അതിൽ കൂടുതലോ ഇവിടെ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കാം. സമൂഹത്തിൽ സാധാരണ ജീവിതം നയിക്കുന്നതിലേക്ക് വരുമാനം കണ്ടെത്താൻ ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നഗരസഭ സ്ഥിരം സമിതി ചെയർമാൻ അഷ്‌റഫ്‌ മടാൻ അധ്യക്ഷനായി. ചടങ്ങിൽ ട്രസ്റ്റ്‌ ഷോപ്പിൻ്റെ ആദ്യ വില്പന നഗരസഭ വൈസ് ചെയർമാൻ സനൂപ് മാസ്റ്റർ നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ റംല കൊടവണ്ടി, മൊയ്‌ദ്ദീൻ അലി, ഹബീന പുതിയറക്കൽ,മിനി മോൾ, കൗൺസിലർമാരായ സ്വാലിഹ് കുന്നുമ്മൽ, കോട്ട ശിഹാബ്, റഹ്മത്തുള്ള, ഫിറോസ്, ജിൻഷ, ബിന്ദു, ഫൗസിയ, നിമിഷ, ഷാഹിദ,താലൂക്ക് മെഡിക്കൽ ഓഫീസർ ,മെമ്പർ സെക്രട്ടറി അനിൽകുമാർ,ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണൻ, ബഡ്സ് സ്കൂൾ പ്രധാന അധ്യാപിക പി. കൗലത്ത്, പി ടി എ പ്രസിഡന്‍റ് അബ്ദുൽ മജീദ്, ജസീന തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp