വ്യാവസായിക പരിശീലനവകുപ്പ് ജില്ലാ ആര്‍ ഐ സെന്‍ററിൻ്റെ നേതൃത്വത്തില്‍ നവംബര്‍ 14 ന് അരീക്കോട് ഗവ ഐ ടി ഐയില്‍ വെച്ച് ”പ്രധാനമന്ത്രി നാഷണല്‍ അപ്രന്‍റിസ്ഷിപ്പ് മേള” നടത്തും. മേളയില്‍ ജില്ലയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കര്‍ , സ്വകാര്യ – പൊതുമേഖല വാണിജ്യ – വ്യവസായ സ്ഥാപനങ്ങള്‍ക്ക് എഞ്ചിനീയറിങ് /നോണ്‍ എഞ്ചിനീയറിങ് ട്രേഡുകളില്‍ ഐ ടി ഐ യോഗ്യത നേടിയവരെ അപ്രന്റീസുകളായി തെരഞ്ഞെടുക്കാം. താല്‍പര്യമുളള വാണിജ്യ – വ്യവസായ സ്ഥാപനങ്ങള്‍ നവംബര്‍ 8 നകം നേരിട്ടോ ഇ-മെയില്‍ (areacodeiti@gmail.com) മുഖേനയോ ഗവ ഐ ടി ഐ അരീക്കോട് ആര്‍.ഐ സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 0483 2850238.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp