നവംബറില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സിബിറ്റി സപ്ലിമെന്‍ററി (വാര്‍ഷിക/ സെമസ്റ്റര്‍ സമ്പ്രദായം) പരീക്ഷയ്ക്ക് 2014 മുതല്‍ 2017 വരെ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ പ്രവേശനം നേടിയ ട്രെയിനികളും 2018 മുതല്‍ വാര്‍ഷിക സമ്പ്രദായത്തില്‍ പ്രവേശനം നേടിയ ട്രെയിനികളും ഓരോ പേപ്പറിനും 163 രൂപയും രജിസ്‌ട്രേഷന്‍ ഫീസായി 50 രൂപയും അരീക്കോട് ഗവ ഐ ടി ഐയില്‍ നേരിട്ടെത്തി നവംബര്‍ 10 വൈകുന്നേരം 3 മണി വരെ അടയ്ക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷയോടൊപ്പം മുന്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റ്/മാര്‍ക്ക് ലിസ്റ്റ്, എസ് എസ് എല്‍ സിയുടെ പകര്‍പ്പ് എന്നിവയും ഹാജരാക്കണം. അപേക്ഷ ഫോം ഐ ടി ഐയില്‍ ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ – 0483 2850238.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp