‘ബോധപൂർണിമ’ ലഹരിവിരുദ്ധ കാമ്പസ്‌ പ്രചാരണത്തിൻ്റെ ഭാഗമായി സംസ്ഥാന ഉന്നത വിദ്യഭ്യാസ വകുപ്പ്‌ നടത്തിയ സംസ്ഥാനതല ഹൃസ്വ ചിത്ര മത്സരത്തിൽ അരീക്കോട്‌ സുല്ലമുസ്സലാം സയൻസ്‌ കോളേജിലെ അവസാന വർഷ ബി. വോക് ബ്രോഡ്കാസ്റ്റിംഗ് & ജേർണലിസം വിദ്യാർത്ഥികൾ പുറത്തിറക്കിയ ‘സെറോക്സ്’ എന്ന ചിത്രത്തിനു രണ്ടാം സ്ഥാനം.


അസീം മുഹമ്മദ് കെ.പിയാണു ചിത്രം സംവിധാനം ചെയ്‌തത്‌. അശ്വിൻ പി, സ്വാലിഹ് പി.കെ എന്നിവർ സഹസംവിധായകരാണു. 
അസീം മുഹമ്മദ്‌, മുഹമ്മദ് സനദ് എന്നിവരാണു ക്യാമറയും എഡിറ്റിംഗും നിർവ്വഹിച്ചത്‌. മുഹമ്മദ്‌ സ്വാലിഹ്‌, സാജിർ വൈ. പി., അസിം, അസ്മിയ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു‌. 
ഇന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വെച്ച്‌ നടന്ന ബോധപൂർണ്ണിമ ഒന്നാം ഘട്ട പ്രചരണ പ്രവർത്തനത്തിൻ്റെ സമാപനചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ബിന്ദു വിജയികൾക്കുള്ള അവാർഡ് സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp