പൊന്നാനി ഈശ്വരമംഗലം ഐ .ടി .ഐ യിലെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ പി.നന്ദകുമാർ എം.എൽ.എ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ തീരുമാനമായി.നിർമാണമേറ്റെടുത്ത കരാറുകാർക്ക് യഥാസമയം ബിൽ തുക നവംബർ 25 നകം കൈമാറാനും തീരുമാനി്ചു.
കെട്ടിടം ഇല്ലാത്തതിനാല്‍ പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്.പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ സിവില്‍, ആര്‍ട്ടിടെക്ച്ചര്‍ , മെക്കാനിക്കൽ , കമ്പ്യൂട്ടർ ഡാറ്റ പ്രോസസിംഗ് അടക്കം ന്യൂജനറേഷന്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ കഴിയും. ഇല്കട്രീഷ്യന്‍ കോഴ്സ് മാത്രമാണ് ഇപ്പോൾ നിലവിലുള്ളത.എസ്.സി, എസ്ടി, ഒ.ബി.സി.സംവരണമുള്ള ഐ.ടി.ഐ.കോളജാണ് പൊന്നാനി ഈശ്വരമംഗലത്തെത്.
നൂറോളം വിദ്യാർഥികളാണ് നിലവിൽ ഐ .ടി .ഐ യിൽ പഠിക്കുന്നത്.
നിലവിൽ പുതിയ കെട്ടിടം നിർമിച്ച് കൂടുതൽ ട്രേഡുകൾ ഐ .ടി .ഐ യിൽ അനുവദിക്കണമെന്ന ആവശ്യം കാലങ്ങളായുണ്ട്. ഇതിനായി സർക്കാറിന് അപേക്ഷയും നൽകിയിട്ടുണ്ട്.
ഐ. ടി. ഐ ക്ക് പുതിയ ബ്ലോക്ക് നിർമിക്കുന്നതിന് കിഫ്ബി ഫണ്ടിൽ നിന്നും രണ്ട കോടി 18 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ആണ് നിര്‍വഹണ ഏജന്‍സി.
ഈശ്വരമംഗലം ഐ.ടി.ഐയിൽ പി.നന്ദകുമാർ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.മുഹമ്മദ് ബഷീർ, രജീഷ് ഊപ്പാല, കൗൺസിലർ സി.വി സുധ, ഐ.ടി.ഐ നോർത്ത് റീജ്യണൽ മാനേജർ ബാബുരാജ്, കൺസ്ട്രക്ഷൻ കോർപ്പറേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ രാഗേഷ്, എഞ്ചിനീയർ നിഥിൻ, ഐ.ടി.ഐ പ്രിൻസിപ്പൽ പ്രീത, പെരുമ്പടപ്പ് എസ്.ഇ.ഡി.ഒ ഷിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.