കരുളായി ഗ്രാമപഞ്ചായത്തിൻ്റെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.സി ബിരുദ വിദ്യാര്‍ഥികള്‍ക്കായി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ അഞ്ചേരിയന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഒരു വിദ്യാര്‍ഥിക്ക് മുപ്പത്തി ഏഴായിരത്തോളം രൂപ നിരക്കില്‍ എട്ട് വിദ്യാര്‍ഥികള്‍ക്കാണ് ലാപ്‌ടോപുകള്‍ നല്‍കിയത്. ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സിദ്ധീഖ് വടക്കന്‍ അധ്യക്ഷനായി. അസിസ്റ്റൻ്റ് സെക്രട്ടറി ബിജിഎം.രാജ് പദ്ധതി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.കെ റംലത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.കെ അബദുറഹിമാന്‍, എം.അബ്ദുള്‍ സലാം, ഷറഫുദീന്‍ കൊളങ്ങര, പി.ഹസീന , രഹന്നത്ത് ഹന്ന എന്നിവര്‍ സംസാരിച്ചു.