അധ്യാപക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അപ്പു നെടുങ്ങാടി സ്മാരക എക്സലൻസ് അവാർഡിന് ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് നടക്കാവ് സ്കൂൾ എച്ച്.എം ശ്രീ സന്തോഷ് അര്‍ഹനായി.
നവംബർ 8ന് കോഴിക്കോട് അളകാപുരി ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന ചടങ്ങില്‍ ശ്രീ കെ മുരളീധരൻ എംപി അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിച്ചു.
ശ്രീ പി കെ ലക്ഷ്മി ദാസ് സ്വാഗതവും ശ്രീ ബാബുരാജ് അധ്യക്ഷതയും വഹിച്ചു.
ശ്രീ എൻ രാമചന്ദ്രൻ ,സർക്കിൾ ഹെഡ് പി എൻ ബി പ്രശസ്തി പത്രം സമര്‍പ്പിച്ചു.
കെഎം ശശിധരൻ റിട്ടയേർഡ് സീനിയർ ഹെഡ് പി എൻ ബി അവാര്‍ഡ് ജേതാക്കള്‍ക്ക് പൊന്നാട അണിയിച്ചു.
അപ്പു നെടുങ്ങാടിയുടെ സംഭാവനകള്‍ ആധുനിക സൈബർ ലോകത്ത് നിന്ന് ഒരു എത്തിനോട്ടം എന്ന വിഷയത്തില്‍ സൈബർ വിദഗ്ധന്‍ ഡോക്ടർ പി വിനോദ് ഭട്ടതിരിപ്പാട് സംസാരിച്ചു.
കേരള ജനസംമ്പര്‍ക്കവേദി സംസ്ഥാന സെക്രട്ടറി അനിൽ ബാബു ആശംസ പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp