വിദ്യാഭ്യാസ മേഖലയില്‍ ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വിദ്യാഭ്യാസരംഗം ചരിത്രപരമായ മാറ്റത്തിൻ്റെ പാതയിലാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു. പൊന്നാനി തൃക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള വിദ്യഭ്യാസം എല്ലാ വിദ്യാര്‍ഥികളുടെയും അവകാശമാണ്. കഴിഞ്ഞ സര്‍ക്കാറിൻ്റെ കാലത്ത് നടപ്പിലാക്കിയ പൊതു വിദ്യാഭ്യാസം സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും സംഭാവന ചെയ്തു. അഞ്ചു ലക്ഷത്തില്‍ പരം വിദ്യാര്‍ഥികളാണ് സ്വകാര്യമേഖലയില്‍ നിന്നും സര്‍ക്കാര്‍ മേഖലയിലേക്ക് കടന്നു വന്നത്. ഇത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ വിജയമാണെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് ജനാധിപത്യപരവും ജനകീയമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിൻ്റെ ഭാഗമായി ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്‌കാരങ്ങള്‍ വിദ്യാഭ്യാസ മേഖലയെ തേടിയെത്തി. ഉന്നവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും സാമൂഹിക നീതിയും ഉറപ്പാക്കാന്‍ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ചരിത്രത്തിലില്ലാത്ത വിധം മികച്ച പരിഗണനയാണ് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനായി 1000 കോടി രൂപ ബഡ്ജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. കലാലയത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് സ്‌കൂളുകളിലെ മാറ്റങ്ങളുടെ തുടര്‍ച്ച യൂണിവേഴ്‌സിറ്റികളിലേക്കും കോളജുകളിലേക്കും നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗം എ.എക്‌സ്.ഇ ഗോപന്‍ മുക്കുളത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, നഗരസഭാവൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, പൊന്നാനി നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ആബിദ, മുഹമ്മദ് ബഷീര്‍, ഒ. ഷംസു രജീഷ് ഊപ്പാല, ഷീന സുദേശന്‍,കൗണ്‍സിലര്‍മാരായ ഷബ്‌നാ അസ്മി, അനുപമ മുരളീധരന്‍, അജീന ജബാര്‍, ഗിരീഷ്, പി.ടി.എ പ്രസിഡൻ്റ്  കെ.വി ബാബു, ഹയര്‍ സെക്കന്‍ഡറി ആര്‍.ഡി.ഡി മനോജ് കുമാര്‍, വിദ്യാകിരണം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.മണി, പൊന്നാനി എഇഒടി.എസ് ഷോജ, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപിക ബദറുന്നീസ, പ്രിന്‍സിപ്പല്‍ നസീറ തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp