കാരപ്പറമ്പ് എൻഎസ്എസ് യൂണിറ്റ് പ്രഭ എന്ന പരിപാടിയുടെ ഭാഗമായി We Are With You എന്ന ആശയവുമായി ലെപ്രസി ഹോസ്പിറ്റലിനോട് ചേർന്നുള്ള അനാഥ മന്ദിരത്തിലെ അന്തേവാസികളെ സന്ദർശിക്കുകയുണ്ടായി. സ്കൂൾ പിടിഎ പ്രസിഡണ്ട് നജീബ് മാളിയേക്കലിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത് പ്രോഗ്രാം ഓഫീസർ മഹീജ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ നിജീഷ്, അദ്ധ്യാപിക സൂര്യ എന്നിവരുടെ സജീവ സാന്നിധ്യവും ഉണ്ടായിരുന്നു. അന്തേ വാസികളുടെ ജീവിത സാഹചര്യത്തെക്കുറിച്ചും സാമൂഹിക ചുറ്റുപാടുകളെ കുറിച്ചും തിരിച്ചു പോകാത്തതി ന്റെ മാനസിക അവസ്ഥയെ കുറിച്ചും മറ്റും കുട്ടികൾ ചോദിച്ചു മനസ്സിലാക്കി. വളണ്ടിയർമാർ അവർ സമാഹരിച്ച വസ്ത്രങ്ങളും, സാനിട്ടറി സാധങ്ങളും, മധുരപലഹാരങ്ങളും അവർക്കായി സമ്മാനിച്ചു. ഇങ്ങനെയൊക്കെ പാർശ്വവൽക്കരിക്കപ്പെടുന്ന മനുഷ്യർ നമുക്കിടയിൽ ഉണ്ട് എന്നുള്ള തിരിച്ചറിവോടെ, കണ്ണുകളിലെ തിളക്കവും സന്തോഷവും എല്ലാവരും ഹൃദയത്തോട് ചേർത്ത് നിർത്തി എല്ലാവരും യാത്ര പറഞ്ഞു. എല്ലാവർക്കും ഇത് ഒരു പുതിയ അനുഭവമായി മാറി

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp