എടയൂർ ഗ്രാമപഞ്ചായത്ത്
ബഡ്സ് സ്ക്കൂളിൻ്റെ ഭൗതിക സൗകര്യം വർധിപ്പിക്കലിൻ്റെയും പഠനാരംഭത്തിൻ്റെയും ഉദ്ഘാടനം കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഒൻപത് ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി വകയിരുത്തിയത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ഹസീന ഇബ്രാഹിം അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ്  കെ.പി വേലായുധൻ, സ്ഥിരം സമിതി അംഗങ്ങളായ ജാഫർ പുതുക്കുടി, റസീന യൂനസ്, അംഗങ്ങളായ പി.ടി അയൂബ്, കെ.ടി. നൗഷാദ്, ദലീല പർവ്വിൻ, ജൗഹറ, പി.എം. മുഹമ്മദ്, ഹെഡ്മാസ്റ്റർ ടി.പി അബ്ബാസ്, പി.ടി.എ പ്രസിഡൻ്റ് എ.പി. നാസർ, എസ്.എം.സി ചെയർമാൻ എ.പി. അസീസ്, ഒ.എസ്.എ പ്രസിഡൻ്റ് എ.കെ. മുഹമ്മദാലി, സിക്കന്തർ, സെക്രട്ടറി പി.ബി. സജി, മോഹന കൃഷ്ണൻ, കെ. മുഹമ്മദ് കുട്ടി, സ്പെഷ്യൽ എഡ്യുക്കേറ്റർ സാജിത ടി.കെ. നിഷസനൽ എന്നിവർ പങ്കെടുത്തു.പരിപാടിയിൽ എൽ.എസ്.എസ് വിജയികളെ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp