കേരള മീഡിയ അക്കാദമി കൊച്ചി സെന്‍ററില്‍ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് നവംബര്‍ 25വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്‌സിൻ്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ്ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സിൻ്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. അപേക്ഷകള്‍ ഓണ്‍ലൈനായി keralamediaacademy.orgലൂടെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25. ഫോണ്‍: 0484 2422275, 9447607073.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp