സംസ്ഥാന ഐ.ടി മേളയില്‍ പങ്കെടുത്ത ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ മലപ്പുറം കൈറ്റ് ഓഫീസില്‍ നടന്ന പരിപാടിയില്‍ ആദരിച്ചു. കൈറ്റ് ജില്ലാ കോഡിനേറ്റര്‍ ടി. കെ അബ്ദുള്‍ റഷീദിൻ്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു ഉദ്ഘാടനം ചെയ്തു. എറണാകുളം വേദിയായ ഈ വര്‍ഷത്തെ സംസ്ഥാന മേളയിലെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സദസ്സുമായി പങ്കുവെച്ചു. കൈറ്റ് മാസ്റ്റര്‍ ട്രെയ്‌നര്‍മാരായ ജേക്കബ് സത്യന്‍, സി. ജയകൃഷന്‍, കെ. മുഹമ്മദ് ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp