പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംസ്ഥാന തല കലാ ഉത്സവ് പി ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. മലപ്പുറം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അബ്ദുൽ ഹക്കീം അധ്യക്ഷനായി.

കേന്ദ്രവിദ്യാഭ്യാസ വകുപ്പ് 2023 ജനുവരിയില്‍ ഭുവനേശ്വറിൽ സംഘടിപ്പിക്കുന്ന ദേശീയ കലാഉത്സവിലേക്ക് കേരളത്തില്‍ നിന്നും പങ്കെടുക്കേണ്ട കലാപ്രതിഭകളെ കണ്ടെ ത്തുന്നതിനാണ് സംസ്ഥാനതല കലാഉത്സവം സംഘടിപ്പിച്ചത്.
മലപ്പുറം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ഗേള്‍സ് ആന്‍ഡ് ബോയ്‌സിലും ഗവ.എല്‍.പി.സ്‌കൂൾ എന്നീ വേദികളിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പത്ത് വേദികളികളിലായി പതിനാല് ജില്ലകളില്‍ നിന്നുള്ള ആണ്‍പെണ്‍ വിഭാഗങ്ങളിലെ 280 കുട്ടികളാണ് ഈ കലോത്സവ രാവിൽ പങ്കെടുത്തത്. ദേശീയ കലാഉത്സവ് മത്സരങ്ങള്‍ക്കായി പത്തിനങ്ങളിലാണ് സംസ്ഥാനതല കലാഉത്സവ് അരങ്ങേറിയത്. ശാസ്ത്രീയനാടോടി നൃത്തയിനങ്ങള്‍, നാടകം, ശാസ്ത്രീയ സംഗീതം, പരമ്പരാഗത സംഗീതം, ഉപകരണ സംഗീതം, ചിത്രരചന എന്നിവയിലാണ് ആണ്‍പെണ്‍ വിഭാഗത്തിലായി മത്സരങ്ങള്‍ നടക്കുന്നത്.

പൊതു വിദ്യാലയങ്ങളില്‍ നിന്നും പ്രത്യേ കമായി തെരഞ്ഞെടുത്തതും ബി ആര്‍.സി.തലത്തില്‍ മത്സരിച്ച് വിജയിച്ച കുട്ടികളില്‍ നിന്നും ജില്ലാതല മത്സര വിജയികളായവരെയാണ് സംസ്ഥാനതലത്തില്‍ പങ്കെടുത്തത്.
രണ്ട് വർഷത്തിന് ശേഷം വേദിയിൽ കുട്ടികള്‍ നേരിട്ട് മത്സരിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്. സമഗ്രശിക്ഷാ കേരളം മലപ്പുറം ജില്ലയാണ് സംഘാടന ചുമതല നിര്‍വഹിച്ചത്. പതിനാല് ജില്ലകളില്‍ നിന്നുള്ള കുട്ടികളും മലപ്പുറത്ത് എത്തിച്ചേര്‍ന്നു. ഇവര്‍ക്കുള്ള താമസസൗകര്യം, ഭക്ഷണം, ഇവയെല്ലാം സമഗ്രശിക്ഷാ മലപ്പുറം ക്രമീകരിച്ചു.

ഉദ്ഘാടന ചടങ്ങിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ പ്രീതി. എം കുമാർ പ്രോഗ്രാം വിശദീകരിച്ചു. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി രത്‌നാകരന്‍, സമഗ്ര ശിക്ഷാ കേരളം അഡീഷണൽ സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർമാരായ ആർ. എസ് ഷിബു , കെ. എസ് ശ്രീകല, മലപ്പുറം നഗരസഭ വാർഡ് കൗൺസിലർ സി. സുരേഷ്, വിദ്യഭ്യാസ ഉപഡയറക്ടർ കെ. പി രമേഷ്കുമാർ , സ്റ്റേറ്റ് പോഗ്രാം ഓഫീസർമാരായ ഷാജി ബി, ഷൂജ എസ്. വൈ, സിന്ധു എസ്. എസ്, മലപ്പുറം ആർ. ഡി. ഡി മനോജ്‌ കുമാർ സി, മലപ്പുറം എഡിവിഎച്എസ്ഇ എം. ഉബൈദുള്ള , മലപ്പുറം ഡയറ്റ് പ്രിൻസിപ്പാൾ ടി. വി ഗോപകുമാർ, ബി ആർ സി മലപ്പുറം ബിപി സി പി.മുഹമ്മദാലി , മലപ്പുറം ജി. ജി എച്ച് എസ് എസ് പി ടി എ പ്രസിഡൻ്റ്  പി. കെ ബാവ, സമഗ്ര ശിക്ഷ മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസർ ടി.എസ് സുമ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പിൻ്റെയും സമഗ്രശിക്ഷയുടെയും ജില്ലയിലെ ഉദ്യോഗസ്ഥര്‍, പി. ടി. എ പ്രസിഡന്റുമാർ, പ്രധാന അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp