ജി വി എച്ച്എസ്എസ് ഫോർ ഗേൾസ് നടക്കാവിലെ ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം സംഘടിപ്പിച്ച Skill Day നവംബർ 30ന് ആഘോഷിക്കുകയുണ്ടായി.
Skill Day യുടെ ഭാഗമായി വിവിധ വൊക്കേഷണൽ വിഷയങ്ങളിലുള്ള വിദ്യാർത്ഥികൾ അവരുടെ വിഷയവുമായി ബന്ധപ്പെട്ട എക്സിബിഷൻ , സ്കിൽ പ്രദർശനങ്ങൾ ഇവ സംഘടിപ്പിച്ചു.
Skill Day യുടെ ഭാഗമായി ഫുഡ് ഫെസ്റ്റും നടത്തുകയുണ്ടായി.
Skill Day സ്കൂൾ പ്രിൻസിപ്പൽ ബാബു സാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മുൻ എംഎൽഎ പ്രദീപ് കുമാർ ,പിടിഎ പ്രസിഡണ്ട് സുനിൽകുമാർ ,HM സന്തോഷ് സാർ, vhsc പ്രിൻസിപ്പൽ Dr. ജലൂഷ് , MPTA പ്രസിഡൻറ് ഇവർ സംസാരിക്കുകയുണ്ടായി.

ബ്യൂട്ടി തെറാപ്പി കോഴ്സ് മായി ബന്ധപ്പെട്ട വിദ്യാർത്ഥിനികൾ
നെയ്ൽ ആർട്ട് , ഹെന്നാ ഡിസൈനിങ്,ഫെയ്സ് ആർട്ട്,ഒർണമെന്റ് മേക്കിങ്, ഇവ നടത്തി.
ഡയറ്റീഷൻ കോഴ്സുമായി ബന്ധപ്പെട്ട വിദ്യാർത്ഥിനികൾ ഫുഡ് പിരമിഡ്,ഫുഡ് ആർട്ട്,കലോറി ചാർട്ട്,ഹെൽത്തി ഫുഡ് എക്സിബിഷൻ,
വിവിധതരം പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് കൃത്യമായി രേഖപ്പെടുത്തിയ ചാർട്ടും അതിനോടനുബന്ധിച്ച് പഞ്ചസാരയുടെ അമിതമായ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന അസുഖങ്ങളെ കുറിച്ചുള്ള അവബോധ ക്ലാസും ഉണ്ടായിരുന്നു.

ആരോഗ്യ സംബന്ധമായ കോഴ്സുമായി ബന്ധപ്പെട്ട വിദ്യാർത്ഥിനികൾ വിവിധതരം ഭക്ഷ്യവസ്തുക്കളിൽ ഉള്ള മായം കണ്ടുപിടിക്കുന്ന വിധം .ബ്ലഡ് ഷുഗർ ടെസ്റ്റിംഗ് ,ബ്ലഡ് ഗ്രൂപ്പ് നിർണയം, BMI Calculation, BP നിർണ്ണയം, മെഡിക്കൽ ഉപകരണങ്ങളുടെ പ്രദർശനം ഇവ സംഘടിപ്പിച്ചു.
MET
medical equipment technician course ലെ കുട്ടികൾ അവർക്ക് പഠിക്കാനുള്ള മെഡിക്കൽ ഉപകരണങ്ങളായ ഇ സി ജി, Shygmomanometer, glucometer, pulse oxymeter, centrifuge, autoclave, photo electric colorimeter, p H meter, nebulizer എന്നിവയുടെ ഉപയോഗവും പ്രവ൪ത്തനരീതികളു൦ വിവരിച്ചു കൊടുത്തു. കൂടാതെ ശാസ്ത്ര മേളയിൽ മത്സരിച്ചു സമ്മാനം വാങ്ങിയ electronics and electrical wiring circuits ഉ൦ പ്രദ൪നത്തിനുണ്ടായിരുന്നു.

പുതിയതായി തുടങ്ങിയ HDT (Handheld Device Technician course) ലെ കുട്ടികൾ സ്റ്റാൾ ഒരുക്കിയത് സമീപത്തുള്ള ഐഫോൺ റിപ്പയറിങ്ങ് സ്ഥാപനമായ Oxa Academy യുടെ കൂടി സഹകരണത്തോടെയാണ്. മൊബൈൽ ഫോണിന്റെ വിവിധ ജനറേഷനുകളെക്കുറിച്ചു൦ മൊബൈൽ ടവറുകളിലൂടെ ആശയവിനിമയം സാധ്യമാവുന്നതെങ്ങനെയെന്നതുമൊക്കെ പ്രദ൪ശനത്തിന്നുണ്ടായിരുന്നു. കൂടാതെ ഐഫോണിന്റെ വിവിധ മോഡലുകളു൦ അവയുടെ വിവിധ പാ൪ട്സുകളു൦ സ൪ക്യൂട്ടുകളു൦ അവ നന്നാക്കുന്നതിനുള്ള ഉപകരണങ്ങളായ hot air gun, soldering station, thermal camera, microscope മുതലായവയുടെ പ്രവ൪ത്തനങ്ങളു൦ കുട്ടികൾ വിശദീകരിച്ചു. ഇതിലൂടെ ഈ തൊഴിൽ മേഖലകളെക്കുറിച്ചൊരവബോധ൦ കാണികളിൽ ഉണ്ടാക്കാ൯ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp