കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആൻ്റ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച ബ്രെയ്ല്‍ ദിനാചരണ പരിപാടി അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. അബ്ദുല്‍ ഗഫൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന രിപാടിയില്‍ സ്റ്റുഡന്റ്റ് സ് യൂനിയന്‍ ചെയര്‍മാന്‍ അഫി റിഫാദ് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്‍ ലതീഫ് ആമുഖ പ്രഭാഷണം നടത്തി. കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് ജില്ലാ കമ്മിറ്റിയും ‘വെറാസ്’ സ്റ്റുഡന്‍ന്റ്‌സ് യൂനിയനും സംയുക്തമായി സംഘടിപ്പിച്ച ദിനാചരണ പരിപാടിയോടനുബന്ധിച്ച് ബ്രെയ്ല്‍ ലിപി പരിചയപ്പെടുത്തല്‍, കാഴ്ച പരിമിതര്‍ ഉപയോഗിക്കുന്ന വൈറ്റ് കെയ്ന്‍, ചെസ്, കം്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ടൈപ്പിങ്, റീഡിങ് എന്നിവയുടെ പ്രദര്‍ശനവും വിദ്യാര്‍ത്ഥികളുടെ സംശയ നിവാരണവും നടന്നു.അന്ധ ദമ്പതികളായ ബേബി, ബാലന്‍ എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ഗാനാലാപനവും നടത്തി. യൂനിയന്‍ അഡൈ്വസര്‍ ഡോ. ആബിദ ഫാറൂഖി, ഫൈന്‍ ആര്‍ട്‌സ് അഡൈ്വസര്‍ മൊയ്തീന്‍ കുട്ടി കല്ലറ, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ടീച്ചേര്‍സ് ഫോറം ജില്ലാ പ്രസിഡന്റ് സുധീര്‍ എം, വൈസ് പ്രസിഡന്റ് പ്രീതി. കെ.പി, ജോയിന്റ് സെക്രട്ടറി സാനിബ പി, അധ്യാപകരായ അബ്ദുല്‍ നാസര്‍, അര്‍ഷക് കെ, യൂനിയന്‍ ഭാരവാഹികളായ അഭിനവ് രാജ്, ഫര്‍ഹതുല്ല , റഹീല എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥി യൂനിയന്‍ ഭാരവാഹികളായ റിഷാദ്, ആഷിഖ്, അഞ്ജന എന്നിവര്‍ നേതൃത്വം നല്‍കി