താനൂര്‍ ദേവദാര്‍ സ്‌കൂളില്‍ സെവന്‍സ് സിന്തറ്റിക് ടര്‍ഫും വിവിധോദ്ദേശ്യ ഇന്‍ഡോര്‍ കോര്‍ട്ടും നിര്‍മിക്കുന്നതിനായി 2.45 കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് തുക അനുവദിച്ചത്. ഫിഫ നിഷ്‌കര്‍ഷിച്ച വിധത്തിലായിരിക്കും സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുക. ചുറ്റുമതിലിന് 6 മീറ്റര്‍ ഉയരമുണ്ടാവും. ഇതോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ഇന്‍ഡാര്‍ കോര്‍ട്ടിന് 32.70 മീറ്റര്‍ നീളവും 19.80 മീറ്റര്‍ വീതിയും 7 മീറ്റര്‍ ഉയരവുമാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ എടുത്തു മാറ്റാവുന്ന വിധത്തില്‍ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റും വോളിബോള്‍ പോസ്റ്റും സ്ഥാപിക്കും. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് പ്രവര്‍ത്തന ചുമതല. ഈ വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp