ദ്വിശതാബ്‌ദി ആഘോഷിക്കുന്ന മീനടത്തൂർ ഗവൺമെൻ്റ്  ഹൈ സ്കൂളിന് ശതാബ്ദി സ്മാരകമായി
പുതിയ കെട്ടിടം നിർമ്മിക്കുമെന്ന്
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു. ഇതോടെ ക്ലാസ് മുറികളുടെ അപര്യാപ്തത പൂർണമായും മാറ്റാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.സ്കൂളിൻ്റെ ദ്വിശതാബ്ദി ആഘോഷ ലോഗോ സ്കൂൾ പ്രധാനധ്യാപിക മേഴ്‌സി ജോർജിന് കൈമാറി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും
അധ്യാപകനുമായ അസ്‌ലം തീരുരാണ് ലോഗോ രൂപകല്പന ചെയ്തത്.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് കെ.പി ശിഹാബ് അധ്യക്ഷത വഹിച്ചു. സമീർ തുറുവായിൽ, മുജീബ് താനാളൂർ,
ശരീഫ് ബാവ, ഹനീഫ നെച്ചറമ്പിൽ
എം നൗഷാദ്, കെ. പി. മറിയം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp