തിരുന്നാവായ:
സൗത്ത് പല്ലാർ ജി.എം.എൽ.പി സ്കൂളിൻ്റെ
50-ാം വാർഷികത്തിൻ്റെ ഭാഗമായി നാട്ടിലെ യുവതി യുവാക്കൾക്കായി
പി.എസ്.സി പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

സർക്കാർ ജോലി നേടാൻവേണ്ട കാര്യങ്ങൾ പരിചയപ്പെടുത്തുന്ന
പരിശീലന പരിപാടി
ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.റഷീദ് ബാബു ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് സൽമാൻ കരിമ്പനക്കൽ
ആമുഖഭാഷണം നടത്തി.
എസ്.എം.സി ചെയർമാൻ കെ.സുബ്രഹ്മണ്യൻ അധ്യക്ഷനായിരുന്നു.
പബ്ലിക് റിലേഷൻ വകുപ്പ് പുറത്തിറക്കിയ
ലഹരിക്കെതിരെയുള്ള കൈപുസ്തകം
ഇൻഫർമേഷൻ ഓഫീസർ
സ്കൂൾ ലീഡർ കെ.റഹ്മത്തുള്ള സഈദിന് നൽകി
വിതരണത്തിന് തുടക്കം കുറിച്ചു

വാർഷികത്തിൻ്റെ ഭാഗമായി
നാല് മാസങ്ങളിലായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
എസ്.എം.സി വൈസ് ചെയർമാൻ നജീബ് വെള്ളാടത്ത്,
ചിറക്കൽ ഉമ്മർ, സൽമു, എസ്. ഇസ്മായിൽ ഹാജി. അധ്യാപകരായ പി.മുസ്തഫ, ഷമീം തുടങ്ങിയവർ സംബസിച്ചു.
വെട്ടൻ അഹമ്മദ് കബീർ പരിപാടിക്ക് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp