താനൂർ
പൊന്മുണം അത്താണിക്കൽ ചിലവിൽ എഎംഎൽപി സ്കൂൾ 108ാം വാർഷികവും, പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ എഴരലക്ഷം രൂപ വിനിയോഗിച്ചു നിർമാണം പൂർത്തീകരിച്ച കിച്ചൺ കം സ്റ്റോറിൻ്റെ ഉദ്ഘാടനവും മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. പൊന്മുണ്ടം പഞ്ചായത്ത് പ്രസിഡൻ്റ്  കുണ്ടിൽ ഹാജറ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന്, കെ പി സൈനുദ്ദീൻ, സക്കീന പുതുക്കലേങ്ങൽ, എഇഒമാരായ എം കെ സക്കീന, എൻ എം ജാഫർ, ബിപിസി കെ കുഞ്ഞികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിധിൻ ദാസ്, ഒ അലവി തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, മികച്ച അക്കാദമിക വിജയം നേടിയ വിദ്യാർത്ഥികളെയും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക കെ ആർ ഷീലാഭായിക്ക് യാത്രയയപ്പും നൽകി

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp