ഫാറൂഖ് കോളേജ് “പോസ്റ്റ് ഹുമൻ’ കാലത്തെ മനുഷ്യൻ്റെ നില നിൽപ്പും അതിജീവനവും ചർച്ച യാക്കി ഫാറൂഖ് കോളേജ് multimedia വിഭാഗം വിദ്യാർഥി അസോസിയേഷൻ.
നിർമിതബുദ്ധി മനുഷ്യബുദ്ധി യുടെയും ഭാവനയുടെയും ഉത്പതനമാണെന്നിരിക്കെ മാനവപുരോഗതിക്ക് അനുയോജ്യമായരീതിയിൽ അവയെ വളർത്തുകയും പരിവർത്തിപ്പിക്കുകയും ചെയ്യുന്നതിലൂടെ അതിജയിക്കാനായേക്കും എന്ന പ്രതീക്ഷയിൽ ചർച്ച അവസാനിച്ചു.
മൂന്നുദിവസമായി നടത്തുന്ന ‘ഫെസ്റ്റിവൽ ഡി ലിഖ’യുടെ ഭാഗമായാണ് പരിപാടി നട ത്തിയത്. ജേണലിസം വിഭാഗം മേധാവി അമീർ സൽമാൻ നേതൃത്വം നൽകി. ഇലൂസിയ ലാബ് സ്ഥാപകൻ പി. നൗഫൽ, ലീഡ് ഡിസൈനർ തൗഫിഖ് മൻഹം, മലയാളവിഭാഗം അധ്യാപിക വി. നൂറ എന്നിവർ ചർച്ചയിൽ സംസാരിച്ചു