മാറഞ്ചേരി: വിദ്യാലയത്തിൽ നിന്നും പടിയിറങ്ങുമ്പോൾ അര ലക്ഷത്തിലധികം രൂപ ചിലവഴിച്ച് രണ്ടു വർഷം തങ്ങൾ പടിച്ച സ്കൂളിന് വാട്ടർ കൂളർ സിസ്റ്റവും സംരക്ഷണ കവചവും ഒരുക്കി മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥികൾ മാതൃകയായി.
കലാലയ ജീവിതത്തിലെ അവസാന ആഘോഷമായ സെൻ്റ് ഓഫ് ദിനത്തിൻ്റെ ഭാഗമായാണ് വിദ്യാർത്ഥികൾ വാട്ടർ കൂളർ സമ്മാനിച്ചത്.
ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.ഇ.സിന്ധു, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൽ അസീസ്, PTA അംഗങ്ങൾ, അധ്യാപകർ എന്നിവർ സംബന്ധിച്ചു.
സ്കൂൾ ചെയർമാൻ മുഹമ്മദ് അൻസിൽ നരണിപ്പുഴ, ഷഹീൻഷാ, അഭിജിത്, മുഹമ്മദ് ശഫ്രിൻ,ഷാഫി, നാജിഫ് എന്നിവർ നേതൃത്വം നൽകി.