ലോക ജലദിനത്തില്‍ ബോധവത്കരണവുമായി മലപ്പുറം അഗ്‌നിരക്ഷാ സേന. മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിപാടി ഡെപ്യൂട്ടി കലക്ടര്‍ ജിനു പൊന്നൂസ് ഉദ്ഘാടനം ചെയ്തു.  മുണ്ടുപറമ്പ് എ.എം.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് പരിപാടി നടത്തിയത്. സാമൂഹിക പ്രവര്‍ത്തകന്‍ അഹമ്മദ് മക്കരപ്പറമ്പ് മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാറുമായി വിദ്യാര്‍ഥികള്‍ സംവദിച്ചു. ഇന്നത്തെ കാലഘട്ടത്തില്‍ ജല സംരക്ഷണത്തിൻ്റെ ആവശ്യകതയെ പറ്റി സംസാരിക്കുകയും വിദ്യാര്‍ഥികള്‍ക്ക് മധുരം നല്‍കുകയും ചെയ്തു. മലപ്പുറം ഫയര്‍ സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ പ്രസാദ് എന്‍ മോഹന്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥിനി ജിന്‍ഷ ലോകജലദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും ജല സംരക്ഷണത്തിന് വേണ്ടി തയാറാക്കിയ കിണര്‍ റീചാര്‍ജിങ് മോഡലിൻ്റെ പ്രവര്‍ത്തനത്തെ പറ്റിയും വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചു നല്‍കി. കൂടാതെ പരിപാടിയുടെ ഭാഗമായി ബോധവത്കരണ സ്റ്റിക്കറുകള്‍ വിദ്യാര്‍ഥികള്‍ ഓഫീസുകളില്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp