പട്ടികവർഗ വികസന വകുപ്പിൻ്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിലേക്കും കുറ്റിച്ചലിൽ പ്രവർത്തിക്കുന്ന ജി. കാർത്തികേയൻ മെമ്മോറിയൽ സി.ബി.എസ്.ഇ സ്‌കൂളിലേക്കും 2022-23 അധ്യയനവർഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അർഹരായ പട്ടികവർഗ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസം, ഭക്ഷണം, താമസം തുടങ്ങി മുഴുവൻ ചെലവുകളും സർക്കാർ വഹിക്കുന്നതാണ്. ഏപ്രിൽ 10ന് മുമ്പായി നിലമ്പൂർ ഐ.റ്റി.ഡി.പി. ഓഫീസിലോ നിലമ്പൂർ, എടവണ്ണ, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0493 220315 (ഐ.റ്റി.ഡി.പി ഓഫീസ് നിലമ്പൂർ), 9061634932 (ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എടവണ്ണ), 9446631204 (ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് നിലമ്പൂർ), 9544290676 (ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പെരിന്തൽമണ്ണ).

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp