കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) 2023-24 റഗുലർ ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ
പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ 28ന് വൈകീട്ട് അഞ്ച് മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 200 രൂപയാണ് അപേക്ഷാ ഫീസ്. പ്രവേശനപരീക്ഷ ഏപ്രിൽ 30ന് രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി ഈശ്വരമംഗലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർ ച്ചിൽ വെച്ച് നടക്കും. 2023 ജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. പ്രവേശനത്തിനുള്ള യോഗ്യത, പ്രവേശന പരീക്ഷാ സിലബസ്, ഫീസ് നിരക്ക്, ഫീസ് ഇളവുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.kscsa.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വിലാസം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻ്റ്  റിസർച്ച്,
കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിൻ: 679573. ഫോൺ: 0494 2665489, 8848346005, 9846715386, 9645988778.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp