മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ സീനിയർ ഓഡിയോളജിസ്റ്റിനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത എം.എ.എസ്.എൽ.പി അല്ലെങ്കിൽ എം.എസ്.സി ഓഡിയോളജി, സർക്കാർ ആശുപത്രിയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഇന്ന് (ഏപ്രിൽ 12) രാവിലെ പത്ത് മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2762037.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp