ജൻന്മനാ ചലനശേഷി കുറഞ്ഞ കാളികാവ് പള്ളിശ്ശേരിയിലെ തയ്യിൽ അമാൻ ഹസനെ കാണാൻ അഞ്ചച്ചവടി ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസ്സ് ബി ഡിവിഷൻ വിദ്യാർഥികൾ കൈ നിറയെ സമ്മാനങ്ങളുമായെത്തി.
കിടക്കയും വീൽ ചെയറുമാണ് അമാന്റെ ലോകം. പെരു ന്നാളാഘോഷങ്ങളുടെ ഭാഗമാ യാണ് ഭിന്നശേഷിക്കാരനായ കൂട്ടുകാരനെ തേടി അവർ വീട്ടിലെത്തിയത്.
ജന്മനാ പൂർണമായ ചലന ശേഷിയോ ബുദ്ധിശക്തിയോ ഇല്ലാത്ത കുട്ടിയാണ് അമാൻ ഹസൻ .
സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിലും ക്ലാസ്സിലെത്താൻ കഴിയില്ല . വീൽ ചെയറിൽ കുറച് നേരം ഇരിക്കാൻ മാത്രമേ കഴിയു . അല്ലാത്ത സമയങ്ങളിലെല്ലാം കിടക്ക മാത്രമാണ് അഭയം .പിതാവ് വർഷങ്ങൾക്ക്
മുമ്പ് തന്നെ ഈ കുടുംബത്തെ ഉപേക്ഷിച്ചു പോയി. രോഗിയായ മാതാവും അവരുടെ ബന്ധുക്കളുമാണ് അഭയം. ക്ലാസ്സിലെ കുട്ടികൾ മുൻകൈയെടുത്ത് അമാന് പുതപ്പും വസ്ത്രങ്ങളും ഉമ്മക്കും ബന്ധുക്കൾക്കും വസ്ത്രങ്ങളും പലഹാരങ്ങളുമായാണ് കൂട്ടുകാർ എത്തിയത്.
കിടക്ക നേരത്തെ വണ്ടൂർ ബി ആർ സി യുടെ സഹായത്തോടെ നൽകിയിട്ടുണ്ട്. കൂട്ടുകാരെ കണ്ടതോടെ അമാൻ ഹസൻ വളരെ ഉല്ലാസവാനായി.
അധ്യാപകരായ ഒ കെ ശിവപ്രസാദ്,അലി അക്ബർ, ഒ ഹാരിസ് എന്നിവരും കുട്ടികളെ അനുഗമിച്ചു.