ഓടിയും ചാടിയും യൂണിഫോമണിയാന്‍
സര്‍വകലാശാലയില്‍ സൗജന്യ പരിശീലനം

പി.എസ്.സി. യൂണിഫോം സേനകളിലേക്ക് നടത്തുന്ന കായികക്ഷമതാ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ നടത്തുന്ന തീവ്ര പരിശീലന പരിപാടി 10 ദിവസം പിന്നിട്ടു. സര്‍വകലാശാലാ കായിക വിഭാഗത്തിൻ്റെ സഹകരണത്തോടെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിശീലനത്തില്‍ എഴുപതോളം ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കുന്നത്. സര്‍വകലാശാലയുടെ നാല് പരിശീലകരുടെ നേതൃത്വത്തില്‍ ഓട്ടം, ചാട്ടം, ക്രിക്കറ്റ് ബാള്‍ ത്രോയിങ്, റോപ് ക്ലൈമ്പിങ് എന്നിവയില്‍ ശാസ്ത്രീയ പരിശീലനം പുരോഗമിക്കുകയാണ്. പോലീസ് സേനയിലേക്ക് പ്രവേശനം പ്രതീക്ഷിക്കുന്നവരാണ് ഭൂരിഭാഗം ഉദ്യോഗാര്‍ഥികളും. സെപ്തംബര്‍ 26-ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ആകെ 150 മണിക്കൂറാണ് കായിക പരിശീലനം. നാഷണല്‍ എംപ്ലോയ്‌മെന്‍റ് സര്‍വീസ് കേരളയുടെ ഭാഗമായ എംപ്ലോയ്‌മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ പി.എസ്.സിയുടെ എഴുത്ത് പരീക്ഷകള്‍ക്ക് പരിശീലനം നല്‍കാറുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായാണ് കായികക്ഷമതാ പരീക്ഷക്ക് ഉദ്യോഗാര്‍ത്ഥികളെ സജ്ജരാക്കുന്നതെന്ന് ഗൈഡന്‍സ് ബ്യൂറോ ചീഫ് ടി. അമ്മാര്‍ പറഞ്ഞു. സര്‍വകലാശാലയുടെ മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ പരിസര പ്രദേശങ്ങളിലെ തൊഴിലന്വോഷകര്‍ക്ക് പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതി. തേഞ്ഞിപ്പലം, പള്ളിക്കല്‍, ചേലേമ്പ്ര, മൂന്നിയൂര്‍, പെരുവള്ളൂര്‍, കണ്ണമംഗലം, വള്ളിക്കുന്ന്, പുളിക്കല്‍, രാമനാട്ടുകര പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും. ഒക്ടോബര്‍ 11-ന് മലപ്പുറം ജില്ലയിലെ കായിക ക്ഷമതാ പരീക്ഷകള്‍ തുടങ്ങുന്നതിനാല്‍ 10-ന് പരിശീലനം അവസാനിപ്പിക്കും.

പ്രബന്ധങ്ങള്‍ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗം കേരള ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്ന് നവംബര്‍ മൂന്നാം വാരത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. സിനിമ-സാഹിത്യം-സങ്കേതം എന്ന വിഷയത്തിലാണ് സെമിനാര്‍. യൂനികോഡില്‍ തയ്യാറാക്കിയ പ്രബന്ധങ്ങള്‍ നവംബര്‍ 1-നകം draparna@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ക്കായിരിക്കും അവതരണാനുമതി. ഫോണ്‍ 9074692622.

ഹിന്ദി പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ സര്‍വകലാശാലാ പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയം, പഠനരീതി എന്നിവ വ്യക്തമാക്കുന്ന സിനോപ്സിസും സഹിതം 15-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പഠനവിഭാഗത്തില്‍ ഹാജരാകണം.

ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇൻറ്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനായി ലേറ്റ് രജിസ്ട്രേഷനു ശേഷമുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനവിഭാഗം വെബ്സൈറ്റില്‍ റാങ്ക് നില പരിശോധിക്കാം. നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ നേരിട്ടാണ് പ്രവേശനം നടത്തുന്നത്.

സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ് സി. ഫുഡ്സയന്‍സ് ആന്‍റ് ടെക്നോളജിക്ക് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ബി.എസ് സി. ഫുഡ്സയന്‍സ് ആന്‍റ് ടെക്നോളജി പാസായ കേപ്പ് രജിസ്ട്രേഷന്‍ ഐ.ഡി.യുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 11-ന് കാലത്ത് 10.30-ന് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. എന്‍.ആര്‍.ഐ. ക്വാട്ടയിലുള്ള രണ്ട് ഒഴിവുകളിലേക്ക് താല്‍പര്യമുള്ളവരും അന്നേ ദിവസം ഹാജരാകണം. ഫോണ്‍ 0494 2407345.

പരീക്ഷ മാറ്റി

അഫിലിയേറ്റഡ് കോളജുകളിലെ 12 മുതല്‍ നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ ബി.എസ്.സി. മാത്തമറ്റിക്സ് – ഫിസിക്സ് ഡബിള്‍ മെയിന്‍ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ മാറ്റി.
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ 11-ന് തുടങ്ങാന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെൻറ്ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ മാറ്റി.

പരീക്ഷാ അപേക്ഷ

ആറാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. ഏപ്രില്‍ 2022 സപ്ലിമെൻറ്ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ക്കും 1, 2 സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെൻറ്ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 26 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്‍റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെൻറ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെൻറ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2021 പരീക്ഷയുടെ തടഞ്ഞു വെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

By kiran

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp