ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് കുടുംബശ്രീക്ക് കീഴിലെ ബാലസഭകള്‍. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ രണ്ട് മുതല്‍ നടത്തി വരുന്ന ‘സമന്വയം’ എന്ന ക്യാമ്പയിൻ്റെ ഭാഗമായാണ് ജില്ലയിലെ സി. ഡി. എസിനു കീഴിലെ ബാലസഭകള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ മാരത്തോണ്‍, ലഹരി വിരുദ്ധ പ്രതിജ്ഞ, സിഗ്നേച്ചര്‍ ട്രീ, ആശയ മരം, തെരുവ് നാടകങ്ങള്‍ തുടങ്ങി വിവിധങ്ങളായ ലഹരി വിരുദ്ധ പ്രചരണ പരിപാടികളാണ് കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തില്‍ നടത്തി വരുന്നത്. ഇതുവരെ 104 കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് കീഴിലായി 8000 ത്തിലേറെ കുട്ടികള്‍ പങ്കെടുത്ത ലഹരി വിരുദ്ധ പ്രചരണ പ്രവര്‍ത്തനങ്ങളാണ് ബാലസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചതെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ.കക്കൂത്ത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp