കാരപ്പറമ്പ് ഗവ. ഹയർ സെക്കൻണ്ടറി സ്കൂളിൽ പ്ലസ് വൺ എൻഎസ്എസ് സന്നദ്ധ പ്രവർത്തകരുടെ ഓറിയന്റേഷൻ ക്ലാസ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഒക്ടോബർ 7 ന് നടന്നു. സിറ്റി വെസ്റ്റ് ക്ലസ്റ്റർ പി എ .സി ഗീതാ നായർ ഓറിയന്റേഷൻ ക്ലാസ്സ് എടുത്തു. പ്രിൻസിപ്പൽ മനോജ് കെ.പി ഉദ്ഘാടന ചടങ്ങ് നിർവഹിച്ചു. വേദിയിൽ പ്രോഗ്രാം ഓഫീസർ മഹീജ ടീച്ചർ,അസി.പ്രേഗ്രാം ഓഫീസർ നിജീഷ് സാർ എന്നിവർ അധ്യക്ഷത വഹിച്ചു. പ്ലസ് വൺ വിദ്യാർഥി അൽഹാൻ റഹ്മാൻ സ്വാഗത പ്രസംഗം പറഞ്ഞു. പ്ലസ് വൺ വിദ്യാർഥിനി അപർണ്ണ ക്ലാസ്സ് വിലയിരുത്തി സംസാരിച്ചു. പ്രോഗ്രാം ഓഫീസർ മഹീജ ടീച്ചർ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ ഇടയിൽനിന്ന് ശ്വേത നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp