കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീമും എക്സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച ‘ബോധ്യം’ 2022 ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്വിസ് ജില്ലാതല ഉദ്ഘാടനം തിരൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ പോളി ടെക്നിക് കോളേജില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നസീമ മുഖ്യാതിഥി ആയിരുന്നു. എന്‍.എസ്.എസ് മലപ്പുറം ജില്ലാ കോഡിനേറ്റര്‍ കെ എ ഖാദര്‍, എക്സൈസ് ഓഫീസര്‍ യൂസഫലി, നാസര്‍ കൊക്കോടി പി.ടി.എ സെക്രട്ടറി സയ്യിദ് ഹൈദ്രോസ് കോയ തങ്ങള്‍, മുംതാസ് എം എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍സെക്രട്ടറി ജയസൂര്യ ലഹരി വിരുദ്ധപ്രതിജ്ഞ വാചകംചൊല്ലികൊടുക്കുകയും വിദ്യാര്‍ത്ഥികളുടെ ലഹരി വിരുദ്ധ ഫ്‌ലാഷ് മോബ്, സൈക്കിള്‍ റാലി മനുഷ്യചങ്ങല എന്നിവയും സംഘടിപ്പിച്ചു. ജില്ലയിലെ ഹയര്‍ സെക്കന്ററി വിഎച്ച്എസ്ഇ, കോളേജ്, പോളി ടെക്നിക്കുകള്‍ എന്നിവിടങ്ങളില്‍ നിന്നായി യൂണിറ്റ് തലത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരായവിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp