തിരൂര്‍ ആതിഥേയത്വം വഹിച്ച 33-മത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന് വർണാഭമായ പരിസമാപ്തി. നവംബർ 28ന് തിരിതെളിഞ്ഞ കൗമാര കലോത്സവം അഞ്ചു ദിനങ്ങളായി
തിരൂർ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ, കെഎച്ച്എംഎംഎസ് ആലത്തിയൂർ, പരിസരത്തുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായാണ് നടന്നത്. പ്രധാന വേദിയായ തിരൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉള്‍പ്പടെ 16 വേദികളിൽ മത്സരങ്ങള്‍ അരങ്ങേറി. 17 ഉപജില്ലകളിൽ നിന്നായി
9560 മൽസരാർത്ഥികളും 309 മൽസരങ്ങളും അരങ്ങേറി. കോവിഡിന് ശേഷം മലപ്പുറത്ത് നടന്ന ആദ്യ ജില്ലാതല കലോത്സവമായിരുന്നു തിരൂരിലേത്.

തിരശ്ശീല ഉയർന്നതു മുതൽ അവസാന ദിനം വരെ വിവിധ വേദികളിലായി ഇഞ്ചോടിഞ്ച് പോരാടിയ യുവപ്രതിഭകൾ പ്രേഷകരിൽ ഉദ്വേഗ നിമിഷങ്ങൾ സമ്മാനിച്ചു. വൻ ജനപങ്കാളിത്തവും സംഘാടന മികവും കലോത്സവത്തിൻ്റെ മാറ്റുകൂട്ടി. ജനകൂട്ടത്തെ നിയന്ത്രിച്ചും മാർഗനിർദേശങ്ങൾ നൽകിയും ട്രോമാകെയർ, പൊലീസ്, എൻ സി സി കേഡറ്റുകൾ സജീവമായിരുന്നു. സ്കൂളിനു മുന്നിൽ ഗതാഗത സ്തംഭനമില്ലാതിരിക്കാനും വരുന്നവർക്ക് പ്രയാസമില്ലാതെ റോഡു മുറിച്ചു കടക്കുന്നതിനും ഇവരുടെ പ്രവർത്തനം സഹായകമായി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp