ഹയര്‍ സെക്കന്‍ഡറി തലങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ നടത്തിവരുന്ന പാസ്‌വേര്‍ഡ് പദ്ധതി കുറ്റിപ്പുറം ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ടുള്ള ക്യാമ്പില്‍ ടൈംമാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ്, വ്യക്തിത്വ വികസനം, മോട്ടിവേഷന്‍, കരിയര്‍ ഗൈഡന്‍സ്, ഗോള്‍ സെറ്റിങ് എന്നീ സെഷനുകളില്‍ ഹിഷാം, മുഹമ്മദ് റാഫി പൊന്നാനി, എന്നീ അധ്യാപകര്‍ ക്ലാസുകളെടുത്തു. പ്രിന്‍സിപ്പല്‍ ഷീബ അധ്യക്ഷത വഹിച്ചു. സി.സി.എം.വൈ പ്രിന്‍സിപ്പല്‍ പ്രൊഫ: കെ.പി. ഹസന്‍ ക്യാമ്പ് വിശദീകരണം നടത്തി. പിടിഎ പ്രസിഡന്റ് സി കെ ജയകുമാര്‍, പി ടി മുസ്തഫ, ക്യാമ്പ് കോര്‍ഡിനേറ്റര്‍ സുമ, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.