സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ലഹരിക്കെതിരെ രണ്ട് കോടി ഗോള്‍ ക്യാമ്പയില്‍ പങ്കാളികളായി പൊന്നാനി നഗരസഭാ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ ഭിന്നശേഷിക്കാര്‍. നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായുള്ള കായിക മേളയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഈശ്വരമംഗലം ന്യു യുപി സ്‌കൂള്‍ ടര്‍ഫില്‍ കായിക മേളയില്‍ പൊന്നാനി നഗരസഭാ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ ഭിന്നശേഷിക്കാരായ പഠിതാക്കളുടെ കായിക മത്സരങ്ങളാണ് സംഘടിപ്പിച്ചത്. നഗരസഭ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ കെ.വി ബാബു, ഈശ്വരമംഗലം ന്യൂ.യു.പി സ്‌കൂള്‍ പ്രധാന അധ്യാപക സിനി, ബഡ്‌സ് അധ്യാപിക ജസീല, പി.ടി.എ ഭാരവാഹി റഷീദ് മര്‍വ തുടങ്ങിയവര്‍ പങ്കെടുത്തു.