സമാരവം പരിപാടിയുടെ ഭാഗമായി പൊന്നാനി നഗരസഭാ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ പഠിതാക്കളും രക്ഷിതാക്കളും ജനപ്രതിനിധികളും സ്പെക്ട്രം സ്കൂൾ സന്ദർശനം നടത്തി.
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായാണ് പൊന്നാനി നഗരസഭ സമാരവം എന്ന പേരിൽ വാരാചരണം സംഘടിപ്പിക്കുന്നത്.
നഗരസഭാ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും നഗരസഭാ ജനപ്രതിനിധികളും ചേർന്നാണ് സന്ദർശനം നടത്തിയത്. സ്പെക്ട്രം സ്പെഷ്യൽ സ്കൂളിലെ ക്ലാസ് മുറികളും മറ്റും സന്ദർശിക്കുകയും ഭിന്നശേഷി വിദ്യാർ ത്ഥികളോട് സംവാദവും കലാപരിപാടികളും നടത്തി.
പൊന്നാനി നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി, നഗരസഭാ സി.ഡി.എസ് ചെയർപേഴ്സൺ ധന്യ, ബഡ്സ് അധ്യാപിക ജസീല,പി.ടി.എ ഭാരവാഹി റഷീദ് മർവ തുടങ്ങിയവർ പങ്കെടുത്തു.