മലപ്പുറം നഗരസഭയും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജനുവരി എട്ടിന് ‘ഗഗന് 23’ (GAGAN’23) എന്ന പേരില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയിലേക്ക് തൊഴില്‍ദാതാക്കളെ ക്ഷണിക്കുന്നു.പത്താം ക്ലാസ് യോഗ്യത മുതലുള്ള ജില്ലയിലെ തൊഴിലന്വേഷകരായിരിക്കും ജോബ് മേളയില്‍ പങ്കെടുക്കുക.മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള തൊഴില്‍ ദാതാക്കള്‍ (കമ്പനികള്‍) 9847677416, 9846579656,8593902513 എന്നീ നമ്പറുകളില്‍ ഡിസംബര്‍ 24 വൈകീട്ട് അഞ്ചിനകം ബന്ധപ്പെടണം. രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.