ജി.എച്ച് .എസ് .എസ് .മെഡിക്കൽ കോളേജ് ക്യാമ്പസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെ പോസ്റ്റ് കോവിഡ് കെയർ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ 12/3/22 ശനിയാഴ്ച 8.30 മുതൽ 1 മണി വരെ നടന് മെഡിക്കൽ ക്യാമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഇ.എൻ.ടി, പൾമനോളജി, ഓഫ്താൽമോളജി, സൈക്ക്യാട്രി വിഭാഗങ്ങളിലെ വകുപ്പുമേധാവികളുൾപ്പെടെ വിദഗ്ദ ഡോക്ടർമാരുടെ സേവനവും ലാബ്, ഫാർമസി സൗകര്യങ്ങളും ക്യാമ്പിൽ ഒരുക്കിയിരുന്നു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസി.പ്രൊഫസർ ഡോ.രജസി നയിച്ച ‘കോവിഡാനന്തര ആരോഗ്യ സംരക്ഷണം’ എന്ന വിഷയത്തെക്കുറിച്ച് രക്ഷിതാക്കൾക്കായുള്ള ബോധവത്കരണ ക്ലാസ് ക്യാമ്പിനെ ശ്രദ്ധേയമാക്കി.