കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 അധ്യയന വര്‍ഷത്തേക്കുളള സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുളള അവസാന തീയതി 2022 ഡിസംബര്‍ 31 വരെ നീട്ടി. സംസ്ഥാനത്തെ സര്‍ക്കാ്‍/എയ്ഡഡ്/അംഗീകൃത സെന്‍ട്രല്‍ സ്‌കൂള്‍/ ഐ.സി. എസ്.ഇ / സി.ബി.എസ്.ഇ /എന്നീ സ്‌കൂള്‍/ കോളജുകളില്‍ വിവിധ കോഴ്‌സുകളില്‍ (എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെ) പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. പ്ലസ്‌വണ്‍ മുതലുള്ള കോഴ്‌സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ കോഴ്‌സിന്റെ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവരായിരിക്കണം. സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ നിന്ന് നേരിട്ടും കൂടാതെ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kmtwwfb.org ലും ലഭിക്കും.പൂരിപ്പിച്ച അപേക്ഷകള്‍ 2022 ഡിസംബര്‍ 31 നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍: 0483- 2734941.